our history

വട്ടക്കുന്നേല്‍ കുടുംബചരിത്രം ക്രൈസ്തവ ധര്‍മ്മത്തിന്‍റെയും ക്രിസ്തീയ പൗരോഹിത്യത്തിന്‍റെയും മഹനീയമായ പാരമ്പര്യം പല നൂറ്റാണ്ടുകളിലായി അനുസ്യൂതം നിലനിര്‍ത്തി പാലിച്ചു പോഷിപ്പിച്ചു പോന്നിട്ടുള്ള ചിരപുരാതനമായ ഒരു കുടുംബത്തിന്‍റെ ചരിത്രമാണ്

An ancient family which nurtured and protected rich heritage of Christian ideals and Principles through many decades incessantly.
Priesthood is an integral part of the family as in the case of Levi Clan in Israel. St.Thomas, Apostle of India, selected four families  -Pakalomattom, Sankarapuri, Kalli(Palli), Kalliyankal to ordain Priest and it is believed that legacy of priesthood in vattakunnel is the succession of Kalli(Palli) Family. By 17th Century, about 28 Priests were ordained from Vattakunnel family,from different Generation.

ക്രൈസ്തവ ധര്‍മ്മത്തിന്‍റെയും ക്രിസ്തീയ പൗരോഹിത്യത്തിന്‍റെയും മഹനീയമായ പാരമ്പര്യം നൂറ്റാണ്ടുകളായി അനുസ്യൂതം നിലനിര്‍ത്തി പാലിച്ചു പോഷിപ്പിച്ചു പോന്നിട്ടുള്ള ചിരപുരാതനമായ കുടുംബം.ഇസ്രായേലിലെ ലേവ്യഗോത്രം പോലെ ഒരു പുരോഹിതവര്‍ഗ്ഗം എന്ന പ്രതീതി ലഭിക്കുമാറ് പൗരോഹിത്യം അതിന്‍റെ അവിഭാജ്യ ഘടകമായി പരിലസിക്കുന്നു. മാര്‍ത്തോമ്മാ ശ്ലീഹാ പൗരോഹിത്യ പദവിക്കായി തിരഞ്ഞെടുത്ത നാലു കുടുംബങ്ങളായ പകലോമറ്റം, ശങ്കരപുരി, കള്ളി (അഥവാ പള്ളി) കള്ളിയാങ്കല്‍ എന്നിവയില്‍ വട്ടക്കുന്നേല്‍ കുടുംബത്തിലെ പൗരോഹിത്യ പിന്‍തുടര്‍ച്ച കള്ളി (പള്ളി) കുടുംബത്തില്‍ നിന്നുമാണെന്നു വിശ്വസിച്ചു പോരുന്നു. 17-ാം ശതകത്തോടു കൂടി പല തലമുറകളിലായി 25-28 പുരോഹിതന്മാര്‍ ഈ കുടുംബത്തിലുണ്ടായിരുന്നതായും 18 മുതല്‍ 20 വരെയുള്ള നൂറ്റാണ്ടുകളില്‍ കോട്ടയത്ത് ആറ് തലമുറകളിലായി ആറ് പുരോഹിതന്മാരുണ്ടായിരുന്നതായാണ് ചരിത്രം. പൗരോഹിത്യപദവിയില്‍ ഇപ്പോള്‍ അവശേഷിച്ചിരിക്കുന്ന ഏകപ്രതിനിധിയായ വട്ടക്കുന്നേല്‍ തറവാട്ടു ശാഖയില്‍ ജോസഫ് കുര്യന്‍ കത്തനാരുടെ മുന്‍ഗാമിയായിരുന്നത് സ്തുതി ചൊവ്വാകപ്പെട്ട തിരുസഭയുടെ പരമാദ്ധ്യക്ഷനായി ഒന്നര ദശാബ്ദം വാണരുളിയ ശ്രേഷ്ഠ മഹാപുരോഹിതന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ തിരുമേനിയാണെന്നത് ഈ കുടുംബത്തിന്‍റെ പൗരോഹിത്യ പാരമ്പര്യത്തിന് മകുടം ചാര്‍ത്തുന്ന വസ്തുതയാണ്.

Copyright © 2017. Vattakunnel Family | Website Design and Development - Web India Solutions